കുമരകം : ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ കീഴിലുള്ള എസ്.കെ.എം പബ്ലിക് സ്കൂൾ പരിസരത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമെന്ന് പരാതി. സ്കൂൾ കോമ്പൗണ്ടിന്റെ വടക്കുവശത്തുള്ള ഗേറ്റ് നശിപ്പിച്ചു. സ്കൂൾ കുളത്തിന്റെ കരയിൽ മദ്യപാനവും ചീട്ടുകളിയും ഉൾപ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ശ്രീകുമാരമംഗലം ദേവസ്വം ആവശ്യപ്പെട്ടു.