students
ഓൺലൈൻ പഠനം മുടങ്ങിയ കുറത്തിക്കുടി കുട്ടികൾ


അടിമാല: .മൊബൈൽ കവറേജ് ഇല്ലാത്തതിനാൽ എൽ.പി മുതൽ ബിരുദത്തിനുവരെ പഠിക്കുന്ന മുപ്പതോളം കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങി. അടിമാലി പഞ്ചായത്തിലെ കുറത്തിക്കുടി ആദിവാസി സങ്കേതത്തിലെ കുട്ടികൾക്ക് മൊബൈൽ കവറേജ് ഇല്ലാത്തതിനാൽ പഠനം ഇതുവരെ തുടങ്ങാനായിട്ടില്ല. ടവർ സ്ഥാപിച്ച് കുട്ടി കളുടെ ഓൺലൈൻ പഠനത്തിന് സൗകര്യം ഉണ്ടാക്കുമെന്ന് സർക്കാരും ജനപ്രതിനിധികളും ആവർത്തിക്കുമ്പോഴും നടപടികൾ എങ്ങുമെത്തിയിട്ടില്ല. മൊബൈൽ ഫോൺ കുടിയിലെ ഭൂരി പക്ഷംകുട്ടികൾക്കും കേട്ടുകേൾവി മാത്രമാണ്.ടവർ ഉണ്ടങ്കിലല്ലേ ഫോണിന്റെ ആവശ്യമുള്ളൂ എന്ന് ചിലർ പറയുമ്പോൾ മറ്റു പലരും പറയുന്നത് വാങ്ങുന്നതിന് പണം ഇല്ലെന്നാണ്. കൊവിഡ് മഹാമാരിയുടെ ദുരിതത്തിൽ ദാരിദ്രത്തിൽ കഴിയുമ്പോഴാണ് കുട്ടികളുടെ പഠനവും മുടങ്ങിയിരിക്കുകയാണ്. കുറത്തിക്കുടി പോലുള്ള വിദൂര ആദിവാസി കുടികളിൽ ഭക്ഷ്യ വസ്തുക്കൾ, മരുന്ന്, ചികത്സ എന്നിവ വേണ്ടത്ര ലഭിക്കാത്ത സാഹചര്യമാണ് അവിടെയുള്ളത്. ഇപ്പോൾ കുടിയിൽ കൊവിഡ് രോഗികളുടെ എണ്ണവും കൂടി വരുകയാണ്.