കുമരകം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നാളെ കുമരകത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും മുഴുവൻ സമയം അടച്ചിട്ടു പ്രതിഷേധിക്കുന്നു. സർക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, എല്ലാ വ്യാപാരസ്ഥാപനങ്ങളും എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക, കൊവിഡ് ജാഗ്രത സമിതിയിൽ വ്യാപാരികളുടെ പ്രതിനിധികളെ ഉൾപെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കടയടപ്പ് സമരം നടത്തുന്നതെന്ന് കുമരകം യൂണിറ്റ് പ്രസിഡന്റ്‌ സി.ജെ സാബുവും ജനറൽ സെക്രട്ടറി എസ്.രഞ്ജിത്തും അറിയിച്ചു.