പാലാ: കൊവിഡാനന്തര സേവനം ചെയ്യുന്നതിൽ വിദേശ മലയാളികളുടെ പ്രവർത്തനം മഹത്വരമാണെന്നും മലയാളികൾക്ക് മറക്കാനാവില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. ലോക മലയാളി കൗൺസിൽ സ്വിറ്റ്‌സർലൻഡ് വിദ്യാർത്ഥികൾക്ക് നല്കിയ ടെലിവിഷൻ അരുണാപുരത്ത് വിതരണം ചെയ്തു സംസാരിക്കുകയിരുന്നു അദ്ദേഹം. കൗൺസിലർ സാവിയോ കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ആന്റോ പടിഞ്ഞാറെക്കര ,ബിജു പാലൂപ്പടവൻ,, എം.ഡി ചാക്കോ, രാജു മീനച്ചിൽ, ദിലീപ് പാറയിൽ, പ്രിൻസ് പാലക്കാട്ടുകുന്നേൽ, അരുൺ വരകുകാലാ, ജയിംസ് മാവേലിൽ, ഡെന്നീസ് കൂട്ടുങ്കൽ,​ റന്നി മൈലാടിയിൽ,​ മാണി കുന്നംകോട്ട്, അനു കീന്തനാനി തുടങ്ങിയവർ പ്രസംഗിച്ചു.