കോട്ടയം: ചെറുകഥകൾക്കായി രൂപീകരിച്ച മലയാളകഥയിടത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസ കഥയരങ്ങ് നടന്നു. നോവലിസ്റ്റ് കൈപ്പുഴ ജയകുമാർ ഉദ്ഘാടനം ചെയ്തു. ഉല്ലല ബാബു അദ്ധ്യക്ഷനായി .മലയാള കഥയിടം ചെയർമാൻ എലിക്കുളം ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.കൺവീനർ ജോബിൻ പൈക,സുരേഷ് കാനപ്പിള്ളി, ശ്രീകുമാരി ടീച്ചർ കണ്ണൂർ,ജോർജ്കുട്ടി താവളം, ബിനു സുതൻ, ജോസ് പത്താമുട്ടം, ബിനോയ് മണിമല,അബ്ദുൽ കരീം, എം.ഡി. വിശ്വംഭരൻ, അശോകൻ ചേർത്തല,പ്രതാപ് ചന്ദ്രദേവ്, ഉല്ലല ബാബു, മുരുകൻ ആചാരി, എലിക്കുളം ജയകുമാർ എന്നിവർ കഥകളവതരിപ്പിച്ചു. അനീഷ് പെരിങ്ങാല സ്വാഗതവും അനുപാ ചെറുവട്ടത്ത് നന്ദിയും പറഞ്ഞു.