എരുമേലി: എൽ.ഡി.എഫ് ഭരിക്കുന്ന എരുമേലി പഞ്ചായത്തിൽ അവിശ്വാസപ്രമേയ നോട്ടീസ് നൽകുന്ന ദിവസം ഡി.സി.സി പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ.പി.എ.സലിം പറഞ്ഞു. 23 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് 11,​യു.ഡി.എഫ് 11,​ ഒരു യു.ഡി.എഫ് വിമതൻ എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫ് വിമതനായി ജയിച്ച അംഗവും ഇപ്പോഴത്തെ വൈസ് പ്രസിഡൻ്റുമായ ബിനോയ് ഇലവുങ്കൽ തിരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് പക്ഷത്തായിരുന്നെങ്കിലും യു.ഡി.എഫിലെ ഒരു വനിത അംഗത്തിന്റെ വോട്ട് വോട്ടെടുപ്പ് സമയത്തെ പിഴവുമൂലം അസാാധുവാായി മാറുകയും കക്ഷി നിലതുല്യമായി വരുകയും ചെയ്തു. തുടർന്നു നടന്ന നറുക്കെടുപ്പിൽ എൽ.ഡി.എഫിലെ തങ്കമ്മ ജോർജ്കുട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മാസങ്ങൾക്കു ശേഷം അവിശ്വാസം അവതരിപ്പിക്കുമ്പോൾ ഭരണം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.