വൈക്കം: പട്ടികജാതി വികസന വകുപ്പ് 8,9,10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പഠനമുറി ധനസഹായം നൽകും. വൈക്കം ബ്ലോക്ക് പരിധിയിലെ ആറുപഞ്ചായത്തുകളിലും വൈക്കം നഗരസഭയിലും സ്ഥിര താമസമാക്കിയ പട്ടികജാതി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് 120 ചതുരശ്ര അടി വിസ്തീർണമുള്ള പഠനമുറി നിർമ്മിക്കുന്നതിന് ധനസഹായം നൽകുന്നത്. നിലവിലെ താമസവീടിന്റെ വിസ്തീർണ്ണം 800 ചതുരശ്ര അടി അധികരിക്കാത്തതും, വാർഷിക കുടുംബ വരുമാനം 1 ലക്ഷം രൂപവരെയുള്ളവർക്കും, മുൻപ് പഠനമുറി ധനസഹായം ലഭിച്ചിട്ടില്ലാത്തവർക്കും അപേക്ഷിക്കാം. സർക്കാർ /എയിഡഡ്/ ടെക്നിക്കൽ/ സ്പെഷ്യൽ സ്കൂൾ (സ്റ്റേറ്റ് സിലബസ് മാത്രം ) വിദ്യാർത്ഥികൾ അപേക്ഷിച്ചാൽ മതിയാകും. വെച്ചൂർ ഗ്രാമപഞ്ചായത്തിൽ മുൻഗണനാ ലിസ്റ്റ് ഉള്ളതിനാൽ അവിടെ നിന്നുള്ളവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 14. വിവരങ്ങൾക്ക്: 04829 293063, 8547630063.