പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിലെ മുഴുവൻ സംഘങ്ങളിലേയ്ക്കും മൈക്രോഫിനാൻസ് വായ്പാ വിതരണം വ്യാപിപ്പിക്കുമെന്ന് മീനച്ചിൽ യൂണിയൻ കൺവീനർ എം.പി സെൻ പറഞ്ഞു. മീനച്ചിൽ യൂണിയനിലെ രണ്ടാംഘട്ട മൈക്രോ ഫിനാൻസ് വായ്പാ വിതരണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗവും ഓഫീസ് സെക്രട്ടറിയുമായ രാമപുരം സി.ടി.രാജൻ അദ്ധൃക്ഷത വഹിച്ചു. വനിതാസംഘം കൺവീനർ സോളി ഷാജി തലനാട് മുഖ്യപ്രഭാഷണം നടത്തി. ധനലക്ഷ്മി ബാങ്ക് പാലാ ശാഖാ മാനേജർ സുരേഷ്‌കുമാർ ബാങ്കിന്റെ സ്‌കീമുകളെ കുറിച്ച് വിശദീകരിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം ഗീരീഷ് വാഴയിൽ, മൈക്രോ ഫിനാൻസ് കോ.ഓർഡിനേറ്റർ പി.ജി അനിൽകുമാർ, സൈബർസേന ചെയർമാൻ ആത്മജൻ കള്ളികാട്ട്, വനിതാസംഘം യൂണിയൻ കമ്മറ്റി അംഗങ്ങളായ കുമാരി ഭാസ്‌കരൻ, സ്മിത ഷാജി, ബീനാ മോഹൻദാസ്, സുജ മണിലാൽ,റീനാ അജി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കമ്മിറ്റിയംഗം കെ.ആർ.സൂരജ് പാലാ എന്നിവർ ആശംസകൾ നേർന്നു.യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം അരുൺ കുളമ്പിള്ളിൽ സ്വാഗതവും വനിതാ സംഘം വൈസ് ചെയർപേഴ്‌സൺ ബിന്ദു സജി മനത്താനം നന്ദിയും പറഞ്ഞു.