പാലാ: മുടങ്ങിപ്പോയ വെളിയന്നൂർ തിരുവനനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസ് ഉൾപ്പെടെ പത്തോളം കെ.എസ്.ആർ.ടി.സി സർവീസുകൾ ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മോൻസ് ജോസഫ് എം.എൽ.എ ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജുവിന് നിവേദനം നൽകി.
മുൻ രാഷ്ട്രപതി ഡോ.കെ.ആർ നാരായണന്റെ സ്മരണയ്ക്കായി കൂത്താട്ടുകുളത്ത് നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചും സർവ്വീസ് നടത്തിയിരുന്നതും നിരവധി നാളുകളായി മുടങ്ങിക്കിടക്കുന്നതുമായ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് പുനരാരംഭിക്കുന്നത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. മോൻസ് ജോസഫ് എം.എൽ.എയുടെ നിവേദനം. എം.എൽ.എയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ബസ് സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി മന്ത്രി അഡ്വ.ആന്റണി രാജു ഉത്തരവിട്ടു.