കോട്ടയം: ജില്ലയിൽ കൊവിഡ് വ്യാപനത്തിന്റെ വേഗം കുറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ആഴ്ചയവസാനത്തിൽ ഒരു ശതമാനം വർദ്ധിച്ചത് പരിശോധന കൂടുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. ഇളവുകൾ പ്രഖ്യാപിച്ച വേളയിൽ ടി.പി.ആർ. വളരെ വേഗം കുറയുന്ന പ്രവണതയാണ് കാണിച്ചിരുന്നത്. ഏതാനും ദിവസങ്ങളിൽ ടി.പി.ആർ എട്ടിൽ താഴ്ന്നിരുന്നു. എന്നാൽ, പിന്നീട് ഉയർന്നു. ഞായറാഴ്ച 8.8 ശതമാനത്തിലെത്തി. നിലവിലെ കണക്കനുസരിച്ച് ജില്ലയിൽ ഒരു പഞ്ചായത്തിൽ മാത്രമാണ് ടി.പി.ആർ. 18 ശതമാനത്തിനു മുകളിൽ. 10 തദ്ദേശസഥാപനങ്ങളിൽ 12നും 18നും ഇടയിലും 34 തദ്ദേശസ്ഥാപനങ്ങളിൽ ആറിൽ താഴെയുമാണ്.