കോട്ടയം: റബറിന്റെ ആവർത്തന കൃഷിയുടെ സബ്സിഡി പുനഃസ്ഥാപിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു. കോട്ടയത്തെ റബർ ബോർഡ് കേന്ദ്ര ഓഫീസിന് മുന്നിൽ കർഷക യൂണിയൻ (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക യൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് അദ്ധ്യക്ഷത വഹിച്ചു. കെ പി ജോസഫ്, മത്തച്ചൻ പ്ലാത്തോട്ടം, എ.എച്ച്. ഹഫീസ്,ജോമോൻ മാമലശ്ശേരി, ജോസ് നിലപ്പന, ഡാന്റിസ് കൂനനാനിക്കൽ , ജോയിച്ചൻ പീലീയാനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.