ചങ്ങനാശേരി: പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ ഹെഡ് പോസ്റ്റ് ഓഫീസ് യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം കമ്മറ്റി ഉപരോധിച്ചു. ഉപരോധസമരം യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല ഉദ്ഘാടനം ചെയ്തു. യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് ജെസ്റ്റിൻ പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. സബീഷ് നെടുംപറമ്പിൽ, റ്റിജോ കൂട്ടുമ്മേക്കാട്ടിൽ, അഭിലാഷ് കൊച്ചുപറമ്പിൽ എന്നിവർ പങ്കെടുത്തു.