covid

അയ്മനം: പഞ്ചായത്ത് പ്രസിഡന്റിനുൾപ്പടെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോട‌െ അയ്മനം പഞ്ചായത്ത് ഓഫീസ് അടച്ചു. ആദ്യം രോഗം സ്ഥിരീകരിച്ചത് പ്രസിഡന്റ് സബിത പ്രേംജിക്കാണ്. നാളെ രാവിലെ 10.30 ന് പഞ്ചായത്ത് ഹാളിൽ വച്ച് പഞ്ചായത്ത് അംഗങ്ങൾക്കും ജീവനക്കാർക്കും ആർ. ടി.പി.സി.ആർ ടെസ്റ്റ് നടത്തും. എല്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും ടെസ്റ്റിൽ പങ്കെടുക്കുമെന്നും വൈസ് പ്രസിഡന്റ് മനോജ് കരിമഠം അറിയിച്ചു. ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ റിസൽട്ട് ലഭിച്ച ശേഷം മാത്രമേ ഇനി ഓഫീസ് തുറന്ന് പ്രവർത്തിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.