കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള റോഡിലെ ജംഗ്ഷനിലാണ് സംഭവം. മുന്നിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് ഡ്രൈവറും യാത്രക്കാരനും ചാടി രക്ഷപെട്ടതിനാൽ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് തീയണച്ചത്.