അടിമാലി:കടകൾ അടച്ചുകൊണ്ടുള്ള കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ട് വ്യാപാരികളെ ജീവിക്കാൻ അനുവദിക്കണം.
ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഇന്ന് മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചുകൊണ്ടുള്ള സമരം കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുകയാണ്.കൊവിഡ് നിയന്ത്രണം സാദ്ധ്യമാക്കുന്നതിന് ആവശ്യമായ നിയന്ത്രണങ്ങൾ എത്ര കടുത്തതാണെങ്കിലും സ്വാഗതം ചെയ്യാം. കഴിഞ്ഞ രണ്ട് മാസക്കാലമായി വ്യാപാര മേഖല പൂർണ്ണമായി തകർന്നിരിക്കുകയാണ്. വാടക, കറന്റ് ചാർജ് എന്നിവയ്ക്ക് ഒന്നിനും ഒരു കുറവും വന്നിട്ടില്ല. അതിനിടയിൽ സർക്കാരിന്റെ ക്ലാസ്സ് തിരിച്ചുള്ള നിയന്ത്രണവും. പഞ്ചായത്തിലെ മുഴുവൻ വാർഡുകളു പരിഗണിച്ച് ടെസ്റ്റ് പോസ്സിറ്റിവിറ്റി നിരക്ക് കണക്കാക്കിയുള്ള നിയന്ത്രണങ്ങൾ ശാസ്ത്രീയമായ തീരുമാനമല്ല . എല്ലാ വ്യാപാര സ്ഥാപനങ്ങളും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് തുറക്കാൻ അനുവദിക്കാത്തപക്ഷം നിയമ ലംഘനം നടത്തി വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് പത്രസമ്മേളനത്തിൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എം. ബേബി, ജനറൽ സെക്രട്ടറി ഡയസ് പുല്ലൻ. യൂത്ത് വിംഗ് പ്രസിഡന്റ് സാബു .എം.എം എന്നിവർ അറിയിച്ചു.വ്യാപാരികൾ അത്മഹത്യയുടെ വക്കിൽ എത്തിയിരിക്കുന്നു. ജീവനോപാധിയായ വ്യാപാര സ്ഥാപനങ്ങൾ അടച്ച് ഇനി മുന്നോട്ട് പോകാൻ പറ്റാത്ത അസ്ഥയാണ്. അതിനാൽ ഇന്ന് മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടു കൊണ്ട് സമരത്തിന് എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണം അഭ്യർത്ഥിച്ചു.