കട്ടപ്പന: വണ്ടൻമേട് ആമയാറിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ ഇരു ചക്രങ്ങളും മോഷ്ടിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം.കട്ടപ്പനയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരന്റെ കമ്പനി ബൈക്കിന്റെ ചക്രങ്ങളാണ് രാത്രിയിൽ മോഷണം പോയത്. മറ്റ് രണ്ട് ബൈക്കുകളോടൊപ്പം വാഹനം റോഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. ഞായറാച കുമളിക്ക് സമീപവും സമാനമായ സംഭവം ഉണ്ടായതായി സൂചനയുണ്ട്.

സംഭവവുമായി ബന്ധപ്പെശ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും വണ്ടൻമേട് പൊലീസ് അറിയിച്ചു.