പാലാ: കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ രാമപുരത്തെ നാലമ്പലങ്ങളിൽ ഈ വർഷത്തെ രാമായണമാസത്തിൽ നാലമ്പലദർശനത്തിന് സൗകര്യം ഉണ്ടായിരിക്കുന്നതല്ലെന്ന് നാലമ്പല ദർശന കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ജൂലായ് 17 മുതൽ ആഗസ്റ്റ് 16 വരെ ആയിരുന്നു തീർത്ഥാടന കാലം. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുമ്പോൾ രോഗവ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നാലമ്പലങ്ങളായ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലും കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിലും എല്ലാ ദിവസവും പൂജകൾക്ക് മുടക്കമുണ്ടാവില്ല. ഭക്തർക്ക് ഫോണിൽ ബന്ധപ്പെട്ട് വഴിപാടുകൾ നടത്തുന്നതിന് സൗകര്യമുണ്ട്. ഫോൺ :9400864110