വൈക്കം : സ്ത്രീധനത്തിനും ആഡംബര വിവാഹത്തിനെതിരെ എ.ഐ.വൈ.എഫ് വൈക്കം മണ്ഡലം കമ്മിറ്റി ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു. വലിയകവല പി.കൃഷ്ണപിള്ള സ്മാരകത്തിൽ നടത്തിയ പരിപാടി പ്രൊഫ.പാർവതി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ജിൽജിത്ത് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ്, സംസ്ഥാന കമ്മറ്റി അംഗം എസ്.ബിജു, ജില്ലാ ജോ. സെക്രട്ടറി അഡ്വ.എസ്.പി സുജിത്ത്, മണ്ഡലം സെക്രട്ടറി സജീവ് ബി ഹരൻ, വൈ.പ്രസിഡന്റ് സുജിത് സുരേഷ്, എക്‌സി. അംഗം വി.ടി മനീഷ്, വനിതാ സബ് കമ്മിറ്റി പ്രസിഡന്റ് എം.എസ് ധന്യ, സെക്രട്ടറി ശ്രീജി ഷാജി, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി വൈശാഖ് എന്നിവർ പ്രസംഗിച്ചു.