വൈക്കം: ടൗൺ റോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഓൺലൈനായി നടത്തി. റോട്ടറി മുൻ ഡിസ്ട്രിക്റ്റ് ഗവർണർ റൊട്ടേറിയൻ സുരേഷ് മാത്യു മുഖ്യാതിഥിയായിരുന്നു. ജീവൻ ശിവറാം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷം നടപ്പിലാക്കുന്ന ഡിസ്ട്രിക്റ്റ് പ്രൊജക്റ്റായ 'എന്റെ ഗ്രാമം' സുരേഷ് മാത്യു ഉദ്ഘാടനം ചെയ്തു. വൈക്കത്തെ ഒരു ഗ്രാമം ദത്തെടുത്തു വിവിധ പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ ഭാരവാഹികളായി റൊട്ടേറിയൻ എം.ബി ഉണ്ണികൃഷ്ണൻ മുല്ലശ്ശേരിയെയും സെക്രട്ടറിയായി ജോസഫ് ഐസക്കിനെയും ട്രഷററായി മാത്യു തിട്ടപ്പള്ളിയെയും തെരഞ്ഞെടുത്തു. സ്ഥാനാരോഹണ ചടങ്ങിൽ റോട്ടറി അസി. ഗവർണർ എം സന്ദീപ്, പി.ഡി.ജി ഇ.കെ ലൂക്ക്, ഷൈൻകുമാർ, സി.കെ സുരേഷ്, സന്ദീപ് വേണുഗോപാൽ, രാജൻ പൊതി തുടങ്ങിയവർ പങ്കെടുത്തു.