വൈക്കം : ആൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി മേഖലകളുടെ നേതൃത്വത്തിൽ വൈക്കത്തെ വിദേശ വില്പന മദ്യശാലയ്ക്കു മുന്നിൽ സമരം നടത്തി. ഹാളുകളുടെ വലിപ്പത്തിനനുസരിച്ച് കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് കല്യാണങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും കാറ്ററിംഗ് നടത്താനുള്ള അനുവാദം നല്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്. കെ.പി.സി.സി അംഗം മോഹൻ.ഡി.ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ബിജു മനയ്ക്കൽ, മേഘല ട്രഷറർ കെ.വിജയകുമാർ, ടോമിച്ചൻ, ആർ ഹരിഹരഅയ്യർ, കണ്ണൻ മധുരിമ എന്നിവർ പ്രസംഗിച്ചു.