പാലാ: പാലാ നഗരസഭയും കൃഷി വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ പച്ചക്കറി തൈ വിതരണത്തിന്റെ 4,5,6 മുതൽ 12 വരെയുള്ള വാർഡുകളിലെ വിതരണോദ്ഘാടനം ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ നീന ചെറുവള്ളിൽ, കൗൺസിലർമാരായ ബിന്ദു മനു, ജോസ് ചീരാംകുഴി ,സതി ശശികുമാർ ,ലിജി ബിജു, ജോസ് ഇടേട്ട്, കൃഷി ഓഫീസർ കമറുദ്ദീൻ, അസി.ഓഫീസർ ഷൈനി തുടങ്ങിയവർ പ്രസംഗിച്ചു.