കട്ടപ്പന: കേരള കൗൺസിൽ ഓഫ് ചർച്ചസ് ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിസ്ത്യൻ ദിനാഘോഷം ഓൺലൈനായി നടത്തി. ജില്ലാ ചെയർമാൻ ഫാ. ബിനു കുരുവിള അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ഐ. ഈസ്റ്റ് കേരള ബിഷപ്പ് ഫാ.വി.എസ്. ഫ്രാൻസിസ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, ഫാ. എൻ.പി. ഏലിയാസ് കോർ എപ്പിസ്‌കോപ്പ, ഫാ. ബിജു ആൻഡ്രൂസ്, ഫാ. സാം മാത്യു, ഫാ. ജെ.ഡബ്ല്യു. പ്രകാശ്, ഫാ. ജോൺ നോക്‌സ്, ഫാ.ബിനുകുമാർ, ചാണ്ടി മാത്യു, ബെന്നി കുര്യൻ, ജയ്‌മോൻ ജോർജ്, ജോജി മാത്യു, റോഷൻ ജോഷി തുടങ്ങിയവർ പങ്കെടുത്തു.