കറുകച്ചാൽ : കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് കറുകച്ചാൽ ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കറുകച്ചാൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ നല്കി. കറുകച്ചാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജീഷ കിരൺ ഉദ്ഘാടനം ചെയ്തു. കറുകച്ചാൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം റസീന അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ അസോസിയേഷൻ സെക്രട്ടറി സിസ്റ്റർ എം ജെ സൂസൻ, ജെ മെറിൻ, സാബു ജോസഫ്, പ്രേംസൺ വർഗീസ്, തോമസ് പി.ജോൺ , നോയൽ, സിന്റോ, അലീന, ക്രിസ്റ്റി എന്നിവർ പങ്കെടുത്തു.