കട്ടപ്പന: എസ്.എൻ.ഡി.പി. യോഗം മലനാട് യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ മഹാ രക്തദാന കാമ്പയിൻ തുടങ്ങി. ആദ്യഘട്ടത്തിൽ യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ രക്തദാനം നടത്തി. മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ പ്രവീൺ വട്ടമല, യൂണിയൻ സെക്രട്ടറി ദിലീപ്കുമാർ, വൈസ് പ്രസിഡന്റുമാരായ സുബീഷ് ശാന്തി, ജില്ലാ ജോയിന്റ് സെക്രട്ടറി വിശാഖ് തുളസിപ്പാറ, എസ്.എൻ. ക്ലബ് പ്രസിഡന്റ് ബിനീഷ് കെ.പി, സെക്രട്ടറി സജീഷ്‌കുമാർ, സൈബർ സേന ഭാരവാഹികളായ അരുൺകുമാർ, അമൽ തൊപ്പിപ്പാള, ഭാരവാഹികളായ മനോജ് എം.പി, അനീഷ് രാഘവൻ, അശോകൻ കാരുവേലി, അരുൺ നെടുമ്പള്ളി, ദേവാനന്ദ് ബിജു തുടങ്ങിയവർ രക്തദാനം നടത്തി. 38 ശാഖകളിലെ ആയിരം യുവാക്കൾ വിവിധ ഘട്ടങ്ങളിലായി രക്തദാനം നടത്തും. മാസത്തിൽ 2 തവണയായി വിവിധ ശാഖാ യോഗങ്ങളിൽ നിന്നുള്ള യുവജനങ്ങൾ കാമ്പയിനിൽ പങ്കെടുക്കും. രാജ്യത്ത് സമ്പൂർണ വാക്‌സിനേഷൻ ആരംഭിച്ച സാഹചര്യത്തിൽ ആശുപത്രികളിൽ രക്തത്തിന് കുറവുണ്ടായേക്കാവുന്ന സാഹചര്യം കണക്കിലെടുത്താണ് യൂത്ത് മൂവ്‌മെന്റ് കാമ്പയിൻ ആരംഭിച്ചത്.