പാലാ :ജില്ലാ ആസൂത്രണ സമിതി അംഗമായി രാജേഷ് വാളിപ്ലാക്കൽ (പാലാ) തിരഞ്ഞെടുക്കപ്പെട്ടു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ ജില്ലാ കളക്ടർ എം. അഞ്ജന വരണാധികാരിയായിരുന്നു .ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനെ പ്രതിനിധീകരിക്കുന്ന രാജേഷ് നിലവിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റും പാലാ മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗവുമാണ്.