കോട്ടയം: കെൽട്രോൺ കോട്ടയം സെന്ററിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേയ്ക്ക് ഓൺലൈൻ ക്ളാസിന് അപേക്ഷ ക്ഷണിച്ചു. ആനിമേഷൻ ഫിലിം മേക്കിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയൽ ആൻഡ് നെറ്റുവർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജെറ്റ് ടെക്നോളജി, ഇന്റെർനെറ്റ് ഒഫ് തിംഗ്സ്, മൊബൈൽ ഫോൺ സർവീസിംഗ്, ഡിപ്ളോമ ഇൻ ടാലി ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഓട്ടോ കാർഡ്, ഡിജിറ്റൽ മാർക്കറ്റിംഗ്, പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, പി.ജി.ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ, വേഡ് പ്രോസസിംഗ് ഡാറ്റാ എൻട്രി, ടാലി എന്നിവയിലാണ് കോഴ്സ്. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, പ്ളസ്ടു, ഐ.ടി.ഐ, ഡിപ്ളോമ. ഫോൺ: 9497540481, 8590605265.