jose-k-mani-

കോട്ടയം: ആറര മണിക്കൂർ നീണ്ട കേരള കോൺഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ, കെ.എം. മാണി അഴിമതിക്കാരനാണെന്ന് സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയിൽ നടത്തിയ പരാമർശം കത്തിക്കയറുമെന്ന് കരുതിയെങ്കിലും എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവന്റെ മറുപടി തൃപ്തികരമെന്ന് വെളിപ്പെടുത്തി ചർച്ച ജോസ്.കെ.മാണി വഴിതിരിച്ചു വിട്ടു. അഭിഭാഷകന്റെ നാക്കു പിഴയായി ഇതിനെ നിസാരവത്കരിച്ചു കാണാനാകുമോ എന്ന ചില അംഗങ്ങളുടെ ചോദ്യത്തിന് മാണിസാറിനെ വീണ്ടും അപമാനിച്ച് യു.ഡി.എഫ് മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന വാദം ഉയർന്നതോടെ ചർച്ചയുടെ മുനയൊടിഞ്ഞു.

സുപ്രീംകോടതി വാദത്തിനിടെ കെ.എം. മാണിയെ അപമാനിച്ചതിലെ വേദന വ്യക്തമാക്കി കേരള കോൺഗ്രസ് നേതാക്കളുടെ വൈകാരിക പ്രതികരണം തിങ്കളാഴ്ച വൈകിട്ട് വന്നിരുന്നു. പരാമ‌ർശം പിൻവലിക്കണമെന്നും അഭിഭാഷകനോട് അടിയന്തര വിശദീകരണം തേടണമെന്നും പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് വാർത്താ കുറിപ്പ് ഇറക്കിയതിന് പിന്നാലെ സി.പി.എം നേതൃത്വവുമായി ബന്ധപ്പെട്ട് ജോസ്.കെ. മാണി പ്രതിഷേധവും വിഷമവും അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ച ചെയ്തു. കെ.എം.മാണിയെ വാഴ്ത്തിയും മാദ്ധ്യമങ്ങളെ പഴിച്ചും സി.പി.എം നിലപാട് പുറത്തു വന്നശേഷം മഞ്ഞുരുകലിന്റെ അന്തരീക്ഷത്തിലായിരുന്നു കോട്ടയത്ത് സ്റ്റിയറിംഗ് കമ്മിറ്റി ആരംഭിച്ചത്.

 കേഡർ പാർട്ടിയാക്കും

സി.പി.എം മാതൃകയിൽ കേരള കോൺഗ്രസ് എമ്മിനെ കേഡർ പാർട്ടിയാക്കുന്നതിനെക്കുറിച്ച് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചർച്ച ചെയ്തു. നിലവിലെ സംഘടനാ ഘടന മാറ്റി തിരഞ്ഞെടുപ്പ് നടത്തുന്നതിന് സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കും.

 യു.​ഡി.​എ​ഫ് ​രാ​ഷ്ട്രീ​യ​ ​മു​ത​ലെ​ടു​പ്പ് ​വി​ല​പ്പോ​വി​ല്ല​:​ ​ജോ​സ്.​കെ.​ ​മാ​ണി

​നി​യ​മ​സ​ഭ​ ​കൈ​യാ​ങ്ക​ളി​ക്കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സു​പ്രീം​കോ​ട​തി​യി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സ​മ​ർ​പ്പി​ച്ച​ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ​ ​ഒ​രി​ട​ത്തും​ ​കെ.​എം.​മാ​ണി​യു​ടെ​ ​പേ​രോ​ ​അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന​ ​പ​രാ​മ​ർ​ശ​മോ​ ​ഇ​ല്ലെ​ന്ന് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​(​എം​)​ ​ചെ​യ​ർ​മാ​ൻ​ ​ജോ​സ്.​കെ​ ​മാ​ണി​ ​പ​റ​ഞ്ഞു.​ ​സു​പ്രീം​കോ​ട​തി​യി​ൽ​ ​ന​ട​ത്തി​യ​ ​വാ​ദ​ത്തി​ന്റെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​പാ​ർ​ട്ടി​ ​അ​ന്വേ​ഷി​ച്ച​പ്പോ​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​അ​ത് ​വ​ള​ച്ചൊ​ടി​ച്ച​താ​ണെ​ന്ന് ​മ​ന​സി​ലാ​ക്കി.​ ​കെ.​എം.​ ​മാ​ണി​ ​കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ​പൊ​തു​സ​മൂ​ഹ​ത്തി​ന് ​അ​റി​യാം.​ ​ഇ​നി​യും​ ​മാ​ണി​യെ​ ​വേ​ട്ട​യാ​ടു​ന്ന​ത് ​പാ​ർ​ട്ടി​ ​സ​ഹി​ക്കി​ല്ല.​ ​ഇ​തി​ന്റെ​ ​പേ​രി​ൽ​ ​രാ​ഷ്ട്രീ​യ​ ​മു​ത​ലെ​ടു​പ്പ് ​ന​ട​ത്താ​നു​ള്ള​ ​യു.​ഡി.​എ​ഫ് ​നീ​ക്കം​ ​വി​ല​പ്പോ​വി​ല്ലെ​ന്നും​ ​സ്റ്റി​യ​റിം​ഗ് ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​നു​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ഇ​ട​തു​മു​ന്ന​ണി​ ​ക​ൺ​വീ​ന​ർ​ ​എ.​വി​ജ​യ​രാ​ഘ​വ​നും​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​എ​ൽ.​ഡി.​എ​ഫ്,​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രു​ക​ൾ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ​ ​മാ​ണി​ ​തെ​റ്റു​കാ​ര​ന​ല്ലെ​ന്ന് ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ഹൈ​ക്കോ​ട​തി​ ​ഇ​ത് ​ശ​രി​വ​ച്ച​തു​മാ​ണ്.​ ​സു​പ്രീം​കോ​ട​തി​യി​ലെ​ ​വാ​ദ​ത്തി​നി​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​പ​റ​ഞ്ഞ​ത് ​ആ​രോ​പ​ണം​ ​ഉ​ണ്ടാ​യി​ ​എ​ന്നു​മാ​ത്ര​മാ​ണ്.​ ​മാ​ണി​യു​ടെ​ ​പേ​ര് ​പ​രാ​മ​ർ​ശി​ച്ചി​ല്ല.​ ​എ​ന്നാ​ൽ​ ​വാ​ർ​ത്ത​ ​വ​ന്ന​ത് ​മാ​ണി​ ​കു​റ്റ​ക്കാ​ര​നെ​ന്ന​ ​ത​ര​ത്തി​ലാ​ണ്.
കൈ​യാ​ങ്ക​ളി​ക്കേ​സി​ൽ​ ​പാ​ർ​ട്ടി​ ​നി​ല​പാ​ട് ​പ​ല​ത​വ​ണ​ ​ആ​വ​ർ​ത്തി​ച്ച​താ​ണ്.​ ​യു.​ഡി.​എ​ഫി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യി​ട്ടി​ല്ലെ​ന്നും​ ​തി​രി​ച്ചു​വ​ര​ണ​മെ​ന്നു​മു​ള്ള​ ​യു.​ഡി.​എ​ഫ് ​നേ​താ​ക്ക​ളു​ടെ​ ​പ്ര​സ്താ​വ​ന​യ്ക്ക് ​മ​റു​പ​ടി​ ​പ​റ​യാ​നി​ല്ല.​ ​മാ​ണി​യെ​ ​വീ​ണ്ടും​ ​വേ​ട്ട​യാ​ടി​ ​രാ​ഷ്ട്രീ​യ​ ​മു​ത​ലെ​ടു​പ്പി​ന് ​ഇ​നി​യും​ ​ശ്ര​മി​ക്ക​രു​തെ​ന്നാ​ണ് ​അ​വ​രോ​ട് ​പ​റ​യാ​നു​ള്ള​ത്.​ ​സു​പ്രീം​കോ​ട​തി​യി​ലെ​ ​വാ​ദം​ ​കെ.​എം.​ ​മാ​ണി​ക്കെ​തി​രെ​ന്ന​ ​നി​ല​യി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​നാ​ലാ​ണ് ​പാ​ർ​ട്ടി​യു​ടെ​ ​പ്ര​തി​ഷേ​ധം​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​അ​റി​യി​ച്ച​ത്.
വാ​ർ​ഡു​ത​ലം​ ​മു​ത​ൽ​ ​സം​സ്ഥാ​ന​ത​ലം​ ​വ​രെ​ ​പാ​ർ​ട്ടി​യി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ത്തും.​ ​പോ​ഷ​ക​ ​സം​ഘ​ട​ന​ക​ൾ​ ​പു​ന​:​സം​ഘ​ടി​പ്പി​ക്കു​മെ​ന്നും​ ​ജോ​സ്.​ ​കെ.​ ​മാ​ണി​ ​പ​റ​ഞ്ഞു.