കട്ടപ്പന: ഇന്ധന വില വർദ്ധനക്കെതിരെ ഡി.വൈ.എഫ്.ഐ. കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ ധർണ നടത്തി. ജില്ലയിലെ 14 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റ് കെ.പി. സുമോദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.ടി. ഷാൻ, സെക്രട്ടറി ജിബിൻ മാത്യു, കമ്മിറ്റി അംഗങ്ങളായ ഫൈസൽ ജാഫർ, നിയാസ് അബു, രാഹുൽ തങ്കപ്പൻ, ജോബി എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.