കട്ടപ്പന: ദേശീയപാതയിൽ ടിപ്പർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ വള്ളക്കടവ് കുന്നപ്പള്ളിൽ ഷൈജു(44), വള്ളക്കടവ് കോലോത്ത് സജി(45) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ അമ്പലക്കവല സെന്റ് മാർത്താസ് കോൺവന്റിന് സമീപമാണ് അപകടം. കല്ല് കയറ്റി പോകുകയായിരുന്ന ടിപ്പർ ലോറി പ്രധാന പാതയിൽ നിന്ന് ബൈപാസ് റോഡിലേക്ക് കയറുന്നതിനിടെ, നിയന്ത്രണംവിട്ടെത്തിയ ഓട്ടോറിക്ഷ പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോയുടെ മുൻവശം പൂർണമായി തകർന്നു. കട്ടപ്പന പൊലീസ് മേൽനടപടി സ്വീകരിച്ചു.