ldf

കോട്ടയം: കൗൺസിൽ അറിയാതെ നഗരസഭയുടെ അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ ന്യൂജെൻ ബാങ്കിൽ നിക്ഷേപിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൽ.ഡി.എഫ്‌ അംഗങ്ങൾ നഗരസഭാ കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ബി. ശശികുമാർ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ.ഷീജ അനിൽ അദ്ധ്യക്ഷത വഹിച്ചു. സംഭവത്തിൽ വിജിലൻസിനും ഓംബുട്‌സ്‌മാനും പരാതിയും നൽകിയിട്ടുണ്ട്‌. അംഗങ്ങളായ എം.എസ്‌ വേണുക്കുട്ടൻ, എൻ. എൻ. വിനോദ്‌, സി. ജി. രഞ്ജിത്ത്‌, സിന്ധു ജയകുമാർ എന്നിവർ സംസാരിച്ചു. ടി എൻ മനോജ്‌ സ്വാഗതവും, പി. ഡി സുരേഷ്‌ നന്ദിയും പറഞ്ഞു.