കോട്ടയം: കൊവിഡ് നിയന്ത്രണങ്ങളിൽ വ്യാപാരികൾക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമതിയുടെ നേതൃത്വത്തിൽ കടയടപ്പ് സമരവും ധർണ്ണയും നടത്തി. ഭൂരിഭാഗം വ്യാപാരികളും സമരവുമായി സഹകരിച്ച് കടകൾ അടച്ചു. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ജില്ലാ , സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു. സംക്രാന്തിയിൽ ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ യൂണിറ്റ് പ്രസിഡന്റ് ടി.എ റഹിം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എബ്രഹാം സാം, ട്രഷറർ പി.സി ഷാജി, ജോൺ ജേക്കബ്, മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.