ഉപ്പുതറ: മുല്ലപ്പെരിയാർ സമര നായകൻ ചപ്പാത്ത് മേലേ മഞ്ചാടിവിളയിൽ പരേതനായ ചെല്ലമുത്തു നാടാരുടെ (മൈലപ്പൻ) ഭാര്യ ചെല്ലമ്മ(87) നിര്യാതയായി. സംസ്‌കാരം നടത്തി. മൈലപ്പനോടൊപ്പം മുല്ലപ്പെരിയാർ സമരപ്പന്തലിൽ ആയിരത്തിലധികം ദിവസം ഉപവാസമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: തങ്കസ്വാമി, സോമൻ, പൊന്നുസ്വാമി. മരുമക്കൾ: വിക്ടോറിയ, സുലോചന, സുശീല.