അടിമാലി : മങ്കുവയിൽ നിന്നും വെട്ടി കടത്തിയ തേക്ക് റവന്യൂ പുറമ്പോക്കിലേത്. അടിമാലി റേഞ്ച് ഓഫിസ് പരിധിയിൽ വരുന്ന മങ്കുവയിൽ നിന്ന് വെട്ടി കടത്തിയ തേക്ക് തടി റവന്യു പുറമ്പോക്കിൽ നിന്നതാണെന്ന് സർവ്വേ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.2020 ഒക്ടോടോബറിൽ റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ മറവിൽ ആണ് ഇവിടെ നിന്ന് 2 തേക്ക് തടി മുറിച്ചത്. ഇതിൽ ഒരെണ്ണം അന്നത്തെ റേഞ്ച് ഓഫിസർ ആയിരുന്ന ജോജി ജോൺ ഇടപെട്ട് വെട്ടി ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ കുമളിയിലുള്ള റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഇത് വിവാദമായതോടെ റേഞ്ച് ഓഫീസറെ പൊൻ കുന്നത്തിന് സ്ഥലം മാറ്റിയിരുന്നു. ഇതിനിടെ ഭൂമിയുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് നൽകുന്നതിന് ജില്ല കലക്ടർ പ്രത്യേക സർവേ സംഘത്തെ നിയോഗിച്ചിന്നു. ഇവർ നടത്തിയ പരിശോധനയിലാണ് തേക്ക് തടി നിന്ന സ്ഥലം റവന്യൂ പുറമ്പോക്കാണെന്ന് കണ്ടെത്തിയത്.