വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നക്ഷത്ര വനം പദ്ധതി ദേവസ്വം ബോർഡ് മെമ്പർ പി.എം തങ്കപ്പൻ ജന്മനക്ഷത്ര വ്യക്ഷമായ ഇലിപ്പ ക്ഷേത്രവളപ്പിൽ നട്ടു ഉദ്ഘാടനം ചെയ്തു.തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്ര ഉപദേശക സമിതി, വനം വന്യജീവി വകുപ്പ് , സോക്ഷ്യൽ ഫോറസ്ട്രീ, വൈക്കം നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത സംരംഭമാണ് നക്ഷത്ര വനം. ക്ഷേത്രാങ്കണത്തിൽ ചേർന്ന ചടങ്ങിൽ ഉപദേശക സമിതി പ്രസിഡന്റ് വി.ആർ ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർ പെഴ്‌സൺ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി സുഭാഷ് കൗൺസിലർ അയ്യപ്പൻ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ശ്രീലത, ഫോറസ്റ്റ് ഓഫിസർ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഭക്തർക്ക് അവരവരുടെ നക്ഷത്രത്തിലുള്ള ചെടികൾ ക്ഷേത്രാങ്കണത്തിൽ നട്ടു പരിപാലിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.