കുറവിലങ്ങാട്: കിടങ്ങൂർ ഉഴവൂർ മംഗലത്താഴം കൂത്താട്ടുകുളം ഡോ.കെ.ആർ നാരായണൻ റോഡ് വീതി കൂട്ടി വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിലേക്ക് സമർപ്പിച്ചിട്ടുള്ള 50 കോടി രൂപയുടെ പ്രൊജക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, വിവിധ വകുപ്പ് മന്ത്രിമാർക്കും
വീണ്ടും നിവേദനം സമർപ്പിച്ചതായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.
കിടങ്ങൂർ കടപ്ലാമറ്റം മരങ്ങാട്ടുപള്ളി കുറിച്ചിത്താനം ഉഴവൂർ അരീക്കര വെളിയന്നൂർ മംഗലത്താഴം കൂത്താട്ടുകുളം റീച്ചിൽ വളവുകൾ നികർത്തുന്നതിനും, വീതി കുറഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നതിനും, വിവിധ സ്ഥലങ്ങളിലെ പുറമ്പോക്ക് ഭൂമി റോഡ് വികസനത്തിന് പൂർണമായും പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ റോഡ് നിർമ്മാണ പദ്ധതിയാണ് കഴിഞ്ഞ സർക്കാരിന്റെ മന്ത്രിസഭയിൽ സമർപ്പിച്ചിരുന്നതെന്ന് എം.എൽ.എ വ്യക്തമാക്കി.