കോട്ടയം: സേവാഭാരതി കോട്ടയം നഗരസഭ സമിതി വാർഷിക സമ്മേളനം ജില്ലാ അദ്ധ്യക്ഷൻ ഡോ.ഇ.പി.കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.രവീന്ദ്രൻ നായർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഷാജുകുമാർ, ആർ.എസ്.എസ് ജില്ലാ സേവാപ്രമുഖ് അജിത് കുമാർ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.രവീന്ദ്രൻ നായർ (പ്രസിഡന്റ്), പി.പി ഗോപാലകൃഷ്ണൻ, അഡ്വ.ഗീത ശങ്കർ (വൈസ് പ്രസിഡന്റുമാർ), എം.ആർ രതീഷ് കുമാർ (സെക്രട്ടറി), പ്രവീൺപ്രസാദ്, ഡി.ഹരിനാരായണൻ (ജോയന്റ് സെക്രട്ടറിമാർ), സി.മഹേഷ് (ട്രഷറർ), ടി.ജി ബിനീഷ് കുമാർ (ഐ.ടി സംയോജകൻ), ഗിരിജ മണികണ്ഠൻ, ഗോമതി നായർ, എൻ.ബി നാരായണൻ നായർ, സുജിത്, പ്രമോദ്, ജിജേഷ്, ലിനു (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.