ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ആവിഷ്‌കരിച്ച ഗുരുകാരുണ്യം പദ്ധതിയോടൊപ്പം ചേർന്ന് യോഗത്തിന്റെ നിയന്ത്രണത്തിലുള്ള ആനന്ദാശ്രമം സ്‌കൂളിലെ കുട്ടികൾക്ക് കെ.വി ശശികുമാർ ചാരിറ്റബിൾ ട്രസ്റ്റ് മൊബൈൽ ഫോണുകളും ബുക്കുകളും സംഭാവന നൽകി. ട്രസ്റ്റിനു വേണ്ടി സെറ്റിലർ പി.കെ.കൃഷ്ണൻ, മാനേജിംഗ് ട്രസ്റ്റി അഡ്വ.കൃഷ്ണദാസ്, ചെയർമാൻ ബിജു വിജയ, വിഷ്ണു ചിറയിൽ തുടങ്ങിയവർ നൽകിയ പഠനോപകരണങ്ങൾ സ്‌കൂൾ ഹെഡ്മിസ്ട്രസ് അനിത ഏറ്റുവാങ്ങി. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, ആനന്ദാശ്രമം ശാഖാ പ്രസിഡന്റ് റ്റി.ഡി രമേശൻ, ശ്രീകുമാരിദാസ്, പി.ആർ സുരേഷ്, മനോജ് തുടങ്ങിയ ട്രസ്റ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.