വൈക്കം : പന്തൽ ഡെക്കറേഷൻ ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷന്റെ നേതൃത്വത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി. ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ധർണ സംസ്ഥാന സമിതി അംഗം എ.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി തോമസ് അദ്ധ്യക്ഷത വഹിച്ചു. നന്ദു സി.ആർ.പി, കുര്യാക്കോസ് പുതുപ്പള്ളി, ജീവൻ ഫൈവ് സ്റ്റാർ, ശാന്തൻ ഇല്ലിക്കൽ, കെ.പി.എസ്.ശിവൻ എന്നിവർ പ്രസംഗിച്ചു.