വൈക്കം : ശിവഗിരി മഠം മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ അനുശോചിച്ചു. പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.സെൻ, വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, യോഗം ഡയറക്ടർമാരായ പി.പി.സന്തോഷ്, രാജേഷ് മോഹൻ, കൗൺസിൽ അംഗങ്ങളായ അഡ്വ രമേഷ്.പി.ദാസ്, ബിജു കൂട്ടുങ്കൽ, ബിജു തുരുത്തുമ്മ, എം.എസ്.രാധാകൃഷ്ണൻ, മധു, സെൻസുഗുണൻ, പി.വി.വിവേക്, ഷീജ സാബു, ബീന അശോകൻ എന്നിവർ പ്രസംഗിച്ചു.
കടുത്തുരുത്തി : സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ അനുശോചിച്ചു. യൂണിയൻ പ്രസിഡന്റ് ഏ.ഡി.പ്രസാദ് ആരിശ്ശേരി, സെക്രട്ടറി എൻ.കെ.രമണൻ, യോഗം കൗൺസിലർ സി.എം.ബാബു, ബോർഡ് മെമ്പർ ടി.സി. ബൈജു, വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർ കുമാർ, വനിതാസംഘം പ്രസിഡന്റ് സുധാ മോഹൻ, സെക്രട്ടറി ജഗദമ്മ തമ്പി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി കെ.വി.ധനേഷ് എന്നിവർ സംസാരിച്ചു.