കട്ടപ്പന: ഇരട്ടയാർ ചെമ്പകപ്പാറയിലെ ജനകീയ മത്സ്യക്കൃഷി വിളവെടുപ്പ് നടത്തി. ബയോ ഫ്‌ളോക് രീതിയിൽ ചെമ്പകപ്പാറ സ്വദേശി ജോർജാണ് മത്സ്യക്കൃഷി ചെയ്യുന്നത്. ചെലവ് കുറഞ്ഞതും നൂതനവുമായ രീതിയിൽ നിരവധി കർഷകർ മത്സ്യക്കൃഷി നടത്തിവരുന്നു. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലച്ചൻ വെള്ളക്കട, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം തോമസ് കടുത്താഴെ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ സനിത് കുമാർ എം.ടി, ഫിഷറീസ് അക്വാകൾച്ചർ പ്രമോട്ടർ ജോജി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.