കട്ടപ്പന: കൊവിഡ് പശ്ചാത്തലത്തിൽ ശാന്തിഗ്രാം സർവീസ് സഹകരണ ബാങ്കിൽ വായ്പയുടെ പലിശ 2 ശതമാനം കുറച്ചതായി ഭരണസമിതി അറിയിച്ചു. സാധാരണ വായ്പകൾക്കാണ് പലിശ ഇളവ് ലഭിക്കുന്നത്. ജൂലായ് മുതൽ പുതുക്കുന്ന വായ്പകൾക്ക് ആനുകൂല്യം ലഭിക്കും. ഇതോടൊപ്പം വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശ രഹിത വായ്പ ലഭ്യമാക്കുന്ന വിദ്യാതരംഗിണി പദ്ധതിക്കും തുടക്കമായി. ബാങ്കിന്റെ പരിധിയിലുള്ള വിദ്യാർത്ഥികൾക്ക് സേവനം പ്രയോജനപ്പെടുത്താമെന്ന് പ്രസിഡന്റ് ജോയി കുഴികുത്തിയാനിയിൽ അറിയിച്ചു.