തൃക്കൊടിത്താനം: വായനാ വാരാചരണത്തിന്റെ ഭാഗമായി തൃക്കൊടിത്താനം അയർക്കാട്ടുവയൽ പയനീയർ യു.പി സ്‌കൂളിൽ നടത്തിയ സാഹിത്യ മത്സരം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എം.ആർ. ശശി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സുവർണ കുമാരി, അനുഭാസി, സുധാചന്ദ്രൻ, ജി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. പയനീയർ സാഹിത്യ പുരസ്‌കാരം കീർത്തി എസ്.എൻ കരസ്ഥമാക്കി. സനൽ തൃക്കൊടിത്താനം, പ്രമീള ശ്രീദേവി എന്നിവർ രണ്ടാം സ്ഥാനവും അനുകുമാർ, ശിവദ കെ. നായർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.