കട്ടപ്പന: ഇല നേച്ചർ ഫൗണ്ടേഷൻ, സോഷ്യൽ ഫോറസ്ട്രി ഇടുക്കി ഡിവിഷൻ, അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് എന്നിവയുടെ നേതൃത്വത്തിൽ മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വനമഹോത്സവം നടത്തി. സോഷ്യൽ ഫോറസ്ട്രി ഇടുക്കി ഡിവിഷൻ റേഞ്ച് ഓഫീസർ അജിത് എം.ജി. ഉദ്ഘാടനം ചെയ്തു. ഇല സംസ്ഥാന പ്രസിഡന്റ് സജിദാസ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ എൻ.എൻ. ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ അബ്ദുൽ റസാഖ് മരത്തൈ നട്ടു. പഞ്ചായത്ത് അംഗം തങ്കമണി സുരേന്ദ്രൻ, പി.ടി.എ. പ്രസിഡന്റ് സുകുമാരൻ നായർ, ഹെഡ്മാസ്റ്റർ ശിവകുമാർ, വനപാലകരായ അനീഷ് പരമേശ്വരൻ, പോൾ പി.ഐസക്, ഇല ഭാരവാഹികളായ റോബിൻ സെബാസ്റ്റ്യൻ, രാജേഷ് വരകുമല, അനീഷ് തോണക്കര, അനിൽ രാമക്കൽമേട്, പ്രിൻസ് മറ്റപ്പള്ളി, നെവിൻ മുരളി, സതീഷ് ചന്ദ്രൻ, ബിജു മറ്റപ്പള്ളി, ശശികല എൻ.എസ്, പ്രവീൺ തറമേൽ, രാജു ടി.കെ, പ്രമീള രാജപ്പൻ, സുശീല രാജപ്പൻ, ജയ്‌മോൻ അഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.