എലിക്കുളം:തളിർ പച്ചക്കറി ഉത്പാദക സംഘം നടത്തുന്ന കർഷകരുടെ സ്വന്തം നാട്ടുചന്തയ്ക്ക് രണ്ട് വയസ്. കൃഷി വകുപ്പ്, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ മേൽനോട്ടത്തിൽ കുരുവിക്കൂട് കേന്ദ്രമാക്കി എല്ലാ വ്യാഴാഴ്ചകളിലുമാണ് നാട്ടുചന്ത പ്രവർത്തിക്കുന്നത്. കാന്താരി മുളക് മുതൽ മുട്ടനാട് വരെ ഈ വിപണിയിൽ കൈമാറ്റം ചെയ്യപ്പെടുന്നു. ഉല്പന്നങ്ങൾ പരസ്യലേലത്തിലൂടെയാണ് കൈമാറ്റം ചെയ്യുന്നത്. ഉത്പന്നങ്ങളുടെ തുക കൃത്യമായി കർഷകന് നൽകിയിരിക്കും. ലാഭേച്ഛയില്ലാതെ, യാതൊരുപ്രതിഫലവും സ്വീകരിക്കാതെയാണ് സംഘാടകരുടെ പ്രവർത്തനം.