swami

പൊന്‍കുന്നം: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഫാ.സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പി.യു.സി.എല്‍ കോട്ടയം ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ഫാ.സ്റ്റാന്‍ സ്വാമിക്ക് എല്ലാ അവകാശങ്ങളും ലഭിച്ചിരുന്നുവോയെന്ന് പരിശോധിക്കണം. ജില്ലാ പ്രസിഡന്റ് അഡ്വ.എം.എ ഷാജി അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുല്‍ അസീസ്, ഡോ. ടി.എം.ജോര്‍ജ്ജ്, അഡ്വ.ഏബ്രഹാം ചെട്ടിശ്ശേരി, ടി.എ.സൈനുല്ല, അഡ്വ.ജോസ് സിറിയക്ക്, മാത്യു ചാക്കോ വെട്ടിയാങ്കല്‍, ഇക്ബാല്‍ ഇല്ലത്തുപറമ്പില്‍, ഡോ.ടി.കെ.തോമസ് എന്നിവര്‍ സംസാരിച്ചു.