പുളിയാംകുന്ന്: സി പി എം പുളിയാംകുന്ന് ബ്രാഞ്ചിന്റെയും ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ചികിത്സാസഹായ ഫണ്ട് കൈമാറലും ഓൺലൈൻ പഠനത്തിനുള്ള മൊബൈൽ ഫോൺ വിതരണവും ഇന്ന് നടക്കും. രാവിലെ 11ന് സി.പി.എം ചങ്ങനാശേരി ഏരിയാ സെക്രട്ടറി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും. പി.കെ രവീന്ദ്രൻ, വൈശാഖ് എസ് പണിക്കർ, മനേഷ് മാടത്താനി തുടങ്ങിയവർ പങ്കെടുക്കും.