കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം ടൗൺ (ബി)​ ശാഖാ സെക്രട്ടറി കൊച്ചുമുറിയിൽ കെ.കെ ശശിധരന്റെ നിര്യാണത്തിൽ ശാഖാ കമ്മിറ്റി അനുശോചിച്ചു. ആക്ടിംഗ് പ്രസിഡന്റ് സാം എസ്.സപ്രു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി അംഗം എസ്.ദേവരാജ്,​ കമ്മിറ്റി അംഗങ്ങളായ ഗംഗാധരൻ,​ പ്രവീൺ,​ പുരുഷോത്തമൻ,​ രാജു,​ എം.സി രൻജിത്,​ പി.കെ.രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.