urea

കോട്ടയം: കൃഷി ആവശ്യത്തിനുള്ള യൂറിയ വാങ്ങി വ്യാവസായിക ആവശ്യത്തിന് വിൽക്കുന്നത് തടഞ്ഞു കൊണ്ട് കൃഷി വകുപ്പ് ഉത്തരവായി. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എബി ഐപ്പ് നൽകിയ പരാതിയിലാണ് നടപടി. ഒരാൾക്ക് ഒരുമാസം 450 കിലോയിൽ കൂടുതൽ യൂറിയ വാങ്ങാൻ കൃഷി ഓഫീസറുടെ ശുപാർശ കത്ത് വളം കടകളിൽ ഹാജരാക്കണം. കത്ത് വ്യാപാരികൾ ഫയലിൽ സൂക്ഷിക്കണം. കത്തില്ലാതെ വളം വിറ്റാൽ ഉടമയ്ക്കെതിരെയും നടപടിയെടുക്കും. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, ഈരാറ്റുപേട്ട പ്രദേശങ്ങളിൽ വ്യാപകമായി യൂറിയ കടത്ത് നടന്നതോടെയാണ് പരാതി നൽകിയത്.