കുമരകം : റ്റി.പി.ആർ നിരക്ക് 15 ശതമാനത്തിൽ അധികമായതോടെ പഞ്ചായത്തിനെ കാറ്റഗറി -ഡിയിൽ ഉൾപ്പെടുത്തി. ഇതോടെ കുമരകത്ത് ട്രിപ്പിൾ ലോക് ഡൗൺ നിലവിൽവന്നു. കുമരകത്തേയ്ക്കുള്ള പ്രവേശന കവാടങ്ങൾ എല്ലാം പൊലീസ് നിരീക്ഷണത്തിലാക്കി ബാരിക്കേഡുകൾ സ്ഥാപിച്ചു. റ്റി.പി.ആർ നിയന്ത്രണവിധേയം ആകുന്നതു രെ തട്ടു കടകൾ ഉൾപ്പടെയുള വഴിയോര കച്ചവടങ്ങൾ വിലക്കി. ബോധവത്ക്കരണത്തിനായി അനൗൺസ്മെന്റുകൾ നടത്തുന്നുണ്ട്. കുമരകം നിവാസികൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ആവശ്യപ്പെട്ടു.