പാലാ: എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘത്തിന്റെയും യൂത്ത്മൂവ്‌മെന്റിന്റേയും നേതൃത്വത്തിൽ രക്തദാന കൃമ്പ് നടത്തി.
പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കേരള സ്റ്റേറ്റ് എയിഡ്‌സ് കൺട്രോൾ സൊസൈറ്റി, ജില്ലാ ആരോഗൃവകുപ്പ്,നാഷണൽ ഹെൽത്ത് മിഷൻ,ലയൺസ് എസ്.എച്ച്.എം.സി,ബ്ലഡ് ബാങ്ക് കോട്ടയം എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. പാലാ മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. വനിതാസംഘം ചെയർപേഴ്‌സൺ മിനർവ മോഹൻ അദ്ധൃക്ഷത വഹിച്ചു ഷിബു തേക്കേമറ്റം രക്തദാനസന്ദേശം നൽകി. യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ രാമപുരം സി.ടി.രാജൻ, ജില്ലാ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അനീഷ് ഇരട്ടയാനി, യൂണിയൻ വനിതാസംഘം കൺവീനർ സോളി ഷാജി തലനാട്, യൂത്ത്മൂവ്‌മെന്റ് കൺവീനർ അരുൺ കുളമ്പിള്ളി, ബ്‌ളഡ് ഫോറം ഡയറക്ടർ മെമ്പർ.കെ.ആർ സൂരജ്, സിസ്റ്റർ അനലിറ്റ, ഡോ.അജിത് എന്നിവർ ആശംസകൾ അർപ്പിച്ചു. ബിന്ദു സജി, ലിജി ശ്യാം, സുമോദ് വളയത്തിൽ, സനൽ പൂഞ്ഞാർ, സാബു മുകളേൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.